20 ഓഗസ്റ്റ് 2021

മത്സരങ്ങള്‍ക്ക് 20 പേരെ ടീമില്‍ ഉള്‍പ്പെടുത്താം; മാറ്റവുമായി ബിസിസിഐ
(VISION NEWS 20 ഓഗസ്റ്റ് 2021)




ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇരുപത് താരങ്ങളെ ഉള്‍പ്പെടുത്താന്‍ ടീമുകൾക്ക് അനുമതി നല്‍കി ബിസിസിഐ. കൊവിഡ് പശ്ചാത്തലത്തിലാണ് ടീമില്‍ താരങ്ങളും പരിശീലകരും ഉള്‍പ്പടെ മുപ്പത് പേരാകാമെന്ന് ബിസിസിഐ തീരുമാനിച്ചത്.

ജനുവരി അഞ്ചിനാണ് രഞ്ജി ട്രോഫി മത്സരങ്ങൾ തുടങ്ങുക. കഴിഞ്ഞ സീസണില്‍ രഞ്ജി മത്സരങ്ങള്‍ നടന്നിരുന്നില്ല. ആറ് ടീമുകളുള്ള അഞ്ച് എലൈറ്റ് ഗ്രൂപ്പുകളും എട്ട് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണുള്ളത്. എല്ലാ ടീമുകള്‍ക്കും അഞ്ച് മത്സരങ്ങള്‍ വീതം ഉണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only