22 ഓഗസ്റ്റ് 2021

20 വര്‍ഷംകൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം തീര്‍ന്നിരിക്കുന്നു; വിങ്ങിപ്പൊട്ടി അഫ്ഗാന്‍ സെനറ്റര്‍
(VISION NEWS 22 ഓഗസ്റ്റ് 2021)

ന്യൂഡല്‍ഹി:"എനിക്ക് കരച്ചില്‍ വരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങള്‍കൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം തീര്‍ന്നിരിക്കുന്നു. എല്ലാം ശൂന്യമായിരിക്കുന്നു.' അഫ്ഗാനിസ്താനിലെ സാഹചര്യത്തെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു നരേന്ദ്ര സിങ് ഖല്‍സയുടെ മറുപടി. അഫ്ഗാന്‍ സെനറ്ററാണ് ഖല്‍സ.

ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഖല്‍സ ഡല്‍ഹിയിലെത്തിയത്. ഇന്ന് രാവിലെ ഇന്ത്യയിലെത്തിയ 24 സിഖുകാരില്‍ ഒരാളാണ് ഖല്‍സ. ഖല്‍സയുള്‍പ്പടെ രണ്ടു അഫ്ഗാന്‍ സെനറ്റര്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. 168 യാത്രക്കാരുമായാണ് വ്യോമസേനയുടെ സി 17 എയര്‍ക്രാഫ്റ്റ് ഇന്ന് ഡല്‍ഹിയിലെത്തിയത്. ഇവരില്‍ 107 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.

"ഒന്നിലധികം പ്രാവശ്യം എയര്‍പോര്‍ട്ടിലേക്ക് വരേണ്ടി വന്നു. താലിബാന്‍കാര്‍ വളരെ ക്രൂരന്മാരാണ്. ഞങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടി വന്നു. വിമാനത്താവളത്തില്‍വെച്ച് 'പോകരുത്, നിങ്ങള്‍ എന്തിനാണ് പോകുന്നത്?' എന്നൊക്കെ ചോദിച്ച് താലിബാന്‍ ഞങ്ങളെ അഗ്ഫാനില്‍ തുടരാന്‍ നിര്‍ബന്ധിച്ചു. സുരക്ഷിതരാക്കിയതിന് മോദി സര്‍ക്കാരിന് ഞങ്ങള്‍ നന്ദി പറയുന്നു," മറ്റൊരു സിഖ് യാത്രക്കാരന്‍ പ്രതികരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only