31 ഓഗസ്റ്റ് 2021

20 വർഷത്തിന് ശേഷം അമേരിക്ക അഫ്ഗാനിസ്ഥാൻ വിട്ടു: ആഘോഷമാക്കി താലിബാൻ
(VISION NEWS 31 ഓഗസ്റ്റ് 2021)

പ്രഖ്യാപിച്ചതിനും ഒരു ദിവസം മുൻപേ അവസാന അമേരിക്കന്‍ സൈനികനും അഫ്ഗാന്‍ മണ്ണ് വിട്ട് പറന്നുയര്‍ന്നതോടെ രാജ്യം പൂര്‍ണ്ണമായും താലിബാന്റെ കൈകളിലായി. അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നതോടെ അര്‍ദ്ധരാത്രിയില്‍ കിട്ടിയ സ്വാതാന്ത്ര്യം വെടിയുതിര്‍ത്ത് ആഘോഷിച്ച്‌ താലിബാന്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
എന്നാൽ താലിബാന് അമേരിക്ക വഴങ്ങിയതോടെ ഇരുന്നോറോളം അമേരിക്കന്‍ പൗരന്മാരും, താലിബാന്‍ വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാന്‍പുരന്മാരുടെയും സ്ഥിതി ഗുരുതരം ആയി. അവസാനമായി പറന്നുയര്‍ന്ന സി -17 വിമാനത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനാധിപതി റോസ്സ് വില്‍സണും ഉണ്ടായിരുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.തീര്‍ത്തും ഹൃദയഭേദകമായ ഒരു മടങ്ങിവരവാണ് ഇതെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മെക്കെന്‍സി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only