20 ഓഗസ്റ്റ് 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകൾ
(VISION NEWS 20 ഓഗസ്റ്റ് 2021)




ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.44.16 ലക്ഷം പേർ മരിച്ചു. ഇന്നലെ മാത്രം പതിനായിരത്തിലധികം പേരാണ് രോഗബാധ മൂലമാണ് മരിച്ചത്.

24 മണിക്കൂറിനിടെ ലോകത്ത് 5.29 ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ഒരു കോടി എഴുപത്തിയാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ ഒന്നര ലക്ഷത്തിലധികം കേസുകളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എൺപത്തിരണ്ട് ലക്ഷമായി ഉയർന്നു. 6.43 ലക്ഷം പേർ മരിച്ചു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 35,178 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 440 പേർ മരിച്ചു. നിലവിൽ 3.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.രാജ്യത്ത് ഇതുവരെ 56,06,52,030 പേർക്ക് വാക്സിൻ നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only