28 ഓഗസ്റ്റ് 2021

ലോകത്ത് 21.61 കോടി കൊവിഡ് ബാധിതർ; 45 ലക്ഷത്തിലേക്ക് അടുത്ത് മരണസംഖ്യ
(VISION NEWS 28 ഓഗസ്റ്റ് 2021)




ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21.61 കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 45 ലക്ഷത്തോട് അടുത്തു.

അഞ്ച് ലക്ഷത്തിലധികം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം പത്തൊൻപത് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു. നിലവിൽ ഒരു കോടി എൺപത്തിയഞ്ച് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസിൽ ഒന്നര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷമായി ഉയർന്നു.6.53 ലക്ഷം പേർ മരിച്ചു. മൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ 44,658 പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.4.36 ലക്ഷം പേർ മരിച്ചു.നിലവിൽ 3.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പതിനെട്ട് ലക്ഷം പേർ രോഗമുക്തി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only