👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

ലോകത്താകെ കൊവിഡ് ബാധിതർ 21.67 കോടി; മരണമടഞ്ഞവർ 45 ലക്ഷം പിന്നിട്ടു
(VISION NEWS 29 ഓഗസ്റ്റ് 2021)

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21.67 കോടി കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനകം 5.41 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45 ലക്ഷത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവർ 24 മണിക്കൂറിനിടെ 4.85 ലക്ഷമാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 19,36,35,791 ആയി. നിലവിൽ ഒരു 18,567,951 ആക്‌ടീവ്കേസുകളാണ് ഉള്ളത്.


പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസിൽ 72,785 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷമായി ഉയർന്നു.6.54 ലക്ഷം പേർ മരിച്ചു. മൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.


ഇന്ത്യയിൽ 45,058 പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.4.37 ലക്ഷം പേർ മരിച്ചു.നിലവിൽ 3.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പതിനെട്ട് ലക്ഷം പേർ രോഗമുക്തി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only