👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 ഓഗസ്റ്റ് 2021

അമേരിക്കയില്‍ മിന്നല്‍ പ്രളയം: ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിച്ചു
(VISION NEWS 24 ഓഗസ്റ്റ് 2021)




അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മരണപ്പെട്ടു. 20 പേരെ കാണാതായിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ശമനമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാലായിരത്തോളം പേര്‍ താമസിക്കുന്ന മേഖലയിലാണ് പ്രളയമുണ്ടായത്. ഇതിനെ തുടര്‍ന്ന് ഗ്രാമീണ മേഖലയിലെ റോഡുകള്‍, വീടുകള്‍ എന്നിവയ്ക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തിര സഹായ സേന രംഗത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only