25 ഓഗസ്റ്റ് 2021

വ്യോമസേനയുടെ മിഗ്-21 വിമാനം രാജസ്ഥാനിൽ തകർന്നു വീണു
(VISION NEWS 25 ഓഗസ്റ്റ് 2021)
ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാർമറിൽ തകർന്നു വീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം.

പൈലറ്റ് സുരക്ഷിതനാണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ മേയിൽ മറ്റൊരു മിഗ്-21 വിമാനം പഞ്ചാബിലെ മോഗ ജില്ലയിൽ തകർന്നുവീണിരുന്നു. വയലിൽ വിമാനം തകർന്ന് അന്ന് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only