👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 ഓഗസ്റ്റ് 2021

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം: 21 കാരിയെ മരണം തട്ടിയെടുത്തത് സഹോദരന്‍റെ പെണ്ണുകാണൽ ചടങ്ങിന് പോകുന്നതിനിടെ
(VISION NEWS 26 ഓഗസ്റ്റ് 2021)




തിരുവനന്തപുരം: ദേശീയ പാതയില്‍ കോരാണിക്ക് സമീപം കാരിക്കുഴിയില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന സജാദിന്റെ മകള്‍ 21 വയസ്സുള്ള അനൈനയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് അപകടം ഉണ്ടായത്. സഹോദരന്‍ അംജിത്തിന്‍റെ പെണ്ണുകാണല്‍ ചടങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only