👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 ഓഗസ്റ്റ് 2021

ഡീസലിന് 22 പൈസ കുറച്ച് എണ്ണക്കമ്പനികൾ; മാറ്റമില്ലാതെ പ്രൊട്രോൾ വില
(VISION NEWS 18 ഓഗസ്റ്റ് 2021)




ഡീസൽ വില ലീറ്ററിന് 22 പൈസ കുറച്ച് എണ്ണക്കമ്പനികൾ. അതേസമയം പെട്രോൾ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതോടെ കൊച്ചിയിൽ ഡീസലിന് 94 രൂപ 49 പൈസയായി.‌ പെട്രോളിന് 101 രൂപ 94 പൈസയാണ് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയും, പെട്രോളിന് 103 രൂപ 82 പൈസയുമാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ ജൂലൈ 17നാണ് അവസാനമായി ഇന്ധനവിലയിൽ മാറ്റം വരുത്തിയത്. അന്ന് പെട്രോളിന് 30 പൈസ വർധിപ്പിച്ചിരുന്നു. ബ്രെൻറ് ക്രൂഡ് വില ബാരലിന് 74 ഡോളറായിരുന്നു അന്ന് വില. അതിന് ശേഷം ക്രൂഡ് വില ഇടിഞ്ഞെങ്കിലും ആനുപാതികമായി ആഭ്യന്തര വിപണിയിൽ വില കുറച്ചിരുന്നില്ല. ഇന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 69 ഡോളറാണ്. ചൈനയിൽ കൊവിഡ് പടരുന്നതും മോശം സാമ്പത്തിക വളർച്ചയുമാണ് എണ്ണ വില താഴ്ന്നു നിൽക്കാൻ കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only