👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

23 ഐടിബിപി സേനാംഗങ്ങൾക്ക് ധീരതാ പുരസ്‌കാരം
(VISION NEWS 14 ഓഗസ്റ്റ് 2021)

ഇന്ത്യൻ അതിർത്തി കാക്കുന്ന ഇന്തോ-ടിബറ്റൻ സേനാംഗങ്ങൾക്ക് ധീരതാ പുരസ്‌ക്കാരം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് 23 ഐടിബിപി സേനാംഗങ്ങൾക്കാണ് ധീരതാ പുരസ്‌ക്കാരം നൽകുന്നത്. 2020ലെ ലഡാക് സംഘർഷത്തിൽ പോരാടിയ 20 പേരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ലഡാക് സംഘർഷം രൂക്ഷമായിരുന്ന കാലഘട്ടത്തിൽ അതിർത്തിയിൽ സേവന നിരതരായിരുന്ന 295 സേനാംഗങ്ങളെ ഐടിബിപി പ്രത്യേകം ആദരിച്ചിരുന്നു.

കഴിഞ്ഞ വർഷം കേന്ദ്രസർക്കാറിന് സമർപ്പിച്ച പട്ടിക പ്രകാരമാണ് 23 പേർക്ക് ഇത്തവണ ധീരതാ പുരസ്‌ക്കാരം നൽകുന്നത്. ഐടിബിപി മേധാവി എസ്.എസ്.ദേസ്വാളാണ് ധീരതാ പുരസ്‌കാര വിവരം അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only