👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 പുതിയ കൊവിഡ് കേസുകൾ; 417 മരണം
(VISION NEWS 16 ഓഗസ്റ്റ് 2021)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 പേർക്ക് കൊവിഡ് സ്ഥിരികരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 417 പേർ രോഗം ബാധിച്ച് മരണമടഞ്ഞു. രോഗംബാധിച്ച് ചികിത്സയിലുള‌ളവർ രാജ്യത്ത് 3,81,947 ആണ്. 3.22 കോടിയാളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അവരിൽ 3.14 കോടി പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.48 ശതമാനം. കഴിഞ്ഞ വർഷം മാർച്ചിന് ശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്. കേരളത്തിൽ 18,582 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രണ്ടാമതുള‌ള മഹാരാഷ്‌ട്രയിൽ 4797 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മരണസംഖ്യയിൽ എന്നാൽ മുന്നിലുള‌ളത് മഹാരാഷ്‌ട്രയാണ്. 130 മരണം. പിന്നിലുള‌ളത് കേരളമാണ് 102 മരണം.

രാജ്യത്ത് 17.43 ലക്ഷം ഡോസ് വാക്‌സിൻ 24 മണിക്കൂറിനിടെ നൽകി. ഇതോടെ ആകെ നൽകിയത് 54.58 കോടി ഡോസ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന റിപ്പോർട്ടിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only