22 ഓഗസ്റ്റ് 2021

രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന 24വയസുകാരിയും ഭർത്താവും അറസ്റ്റിൽ
(VISION NEWS 22 ഓഗസ്റ്റ് 2021)
ഡൽഹിയിൽ രണ്ട് വയസുള്ള കുട്ടിയെ കൊന്ന് അഴുക്ക് ചാലിൽ തള്ളിയ സംഭവത്തിൽ 24കാരിയായ യുവതിയും ഭർത്താവും അറസ്റ്റിൽ. കുട്ടികളോടുള്ള അസൂയയാണ് കൊലപാതകത്തിന് കാരണം. പഞ്ചാബി ബാഗ് മേഖലയിലാണ് സംഭവം. അറസ്റ്റിലായ യുവതിയും ഭർത്താവും കുഞ്ഞിന്റെ ബന്ധുക്കളാണ്. യുവതിയുടെ അമ്മ കുട്ടിയെ കൂടുതലായി സ്‌നേഹിക്കുന്നു എന്ന തോന്നലാണ് അസൂയയ്‌ക്ക് കാരണമെന്ന് പൊലീസ് വ്യക്കമാക്കി. യമുനയും ഭർത്താവ് രാജേഷുമാണ് പിടിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് ഇവർ കൊലപ്പെടുത്തിയത്.

കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് യമുനയിലേക്കും ഭർത്താവിലേക്കും എത്തിയത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം അഴുക്ക് ചാലിൽ ഉപേക്ഷിക്കുകയും ചെയ്തു. തെരുവിൽ ഭിക്ഷയാചിച്ചാണ് യമുനയും ഭർത്താവും ജീവിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only