22 ഓഗസ്റ്റ് 2021

സംസ്ഥാനത്ത് കാലവർഷം ദുർബലമായി; 27 ശതമാനം മഴ കുറവ്
(VISION NEWS 22 ഓഗസ്റ്റ് 2021)
സംസ്ഥാനത്ത് മഴ ഒഴിഞ്ഞു. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞവാരം രൂപം കൊണ്ട ന്യൂനമർദ്ദം കേരളത്തിൽ മഴ ശക്തമാക്കുമെന്നായിരുന്നു വിലയിരുത്തൽ. കാലവർഷം അവസാനിക്കാൻ ഒരു മാസം ബാക്കി നിൽക്കെ സംസ്ഥാനത്ത് 27 ശതമാനം മഴ കുറഞ്ഞു.

എന്നാൽ ഈ ന്യൂനമർദ്ദം ഉത്തരേന്ത്യയിലേക്കാണ് നീങ്ങിയത്. ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ കിട്ടി. കേരളത്തിൽ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷക്കാലമായി കണക്കാക്കുന്നത്. ഓഗസ്റ്റ് മാസം അവസാനിക്കാറായി. 1683.7 മി.മി. മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിൽ പെയ്തത് 1220.8 മി.മി. മഴ മാത്രം. 27 ശതമാനം മഴ കുറവ്. എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ മാത്രമാണ് ശരാശരി മഴ കിട്ടിയത്. മറ്റ് 11 ജില്ലകളിലും 25 മുതൽ 40 ശതമാനം വരെ മഴ കുറഞ്ഞു. പാലക്കാട്ട് 40 ശതമാനം കുറവ് മഴയാണ് പെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only