18 ഓഗസ്റ്റ് 2021

ഹിമാചലിലെ മലയിടിച്ചിലിൽ മരണം 28; മൂന്ന് മൃതദേഹങ്ങൾകൂടി കണ്ടെത്തി
(VISION NEWS 18 ഓഗസ്റ്റ് 2021)

ഹിമാചൽ പ്രദേശിലെ മലയിടിച്ചിൽ ദുരന്ത സ്ഥലത്തുനിന്നും മൂന്ന് മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഈ മാസം 11-ാം തിയതിയാണ് മലയിടിഞ്ഞത്. ഇതുവരെ 28 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മുപ്പതു സീറ്റുള്ള ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ്സും ഒരു ട്രക്കും നാലു കാറുകളും മലയിടിച്ചിലിൽ പെട്ടതാണ് മരണസംഖ്യ ഉയരാൻ കാരണം.ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് സംഘമാണ് രണ്ടാഴ്‌ച്ചയായി തെരച്ചിൽ നടത്തുന്നത്. കനത്തമഴയാണ് മലയിടിച്ചിലിന് കാരണമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only