23 ഓഗസ്റ്റ് 2021

പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു; വിവാഹം നിശ്ചയിച്ചിരുന്നത് 28ന്
(VISION NEWS 23 ഓഗസ്റ്റ് 2021)
അരീക്കോട് (മലപ്പുറം): വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു. വിമുക്ത ഭടൻ കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24)യാണു മരിച്ചത്. 28ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ ഷാഹിദയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ബിഡിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only