👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

കോഴിക്കോട് ലഹരിമരുന്നു വേട്ട; 2 പേർ കൂടി അറസ്റ്റിൽ
(VISION NEWS 17 ഓഗസ്റ്റ് 2021)
കോഴിക്കോട് ∙ മാങ്കാവിൽ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്ലാറ്റിൽനിന്നു 25 ഗ്രാം മാരക ലഹരിമരുന്നുമായി കരുവൻതിരുത്തി സ്വദേശിനി റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. 4 ഗ്രാം ലഹരി മരുന്നുമായി ചാലിയം സ്വദേശി മുഷാഹിദിനെ (32) പരപ്പനങ്ങാടിയിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയിരുന്നു.


മുഷാഹിദിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് എക്സൈസ് സംഘം മാങ്കാവിലെത്തി റജീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വർഷങ്ങളായി ലഹരിമരുന്നു കച്ചവടം നടത്തിയിരുന്നതായും നഗരം കേന്ദ്രീകരിച്ച് ലഹരിമരുന്നു വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നു എക്സൈസ് സംഘം പറഞ്ഞു. സംഘത്തിൽ കൂടുതൽ പേർ ഉണ്ട്.


ഇൻസ്പെക്ടർ സാബു ആർ.ചന്ദ്രയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ ടി.പ്രജോഷ് കുമാർ, കെ.പ്രദീപ് കുമാർ, ഉമ്മർകുട്ടി, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, ദിദിൻ, അരുൺ, ജയകൃഷ്ണൻ, പി.ബി.വിനീഷ്, ശിഹാബുദ്ദീൻ, കെ.സ്മിത, എം.ശ്രീജ, ഡ്രൈവർ വിനോദ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only