22 ഓഗസ്റ്റ് 2021

കെജിഎഫ് 2 പുതിയ റിലീസ് തിയതി പുറത്ത്
(VISION NEWS 22 ഓഗസ്റ്റ് 2021)
സിനിമ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ഈ വര്‍ഷം ചിത്രം റിലീസിനെത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് തിയതി മാറ്റുകയായിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

അടുത്ത വര്‍ഷം ഏപ്രില്‍ 14ന് ചിത്രം തിയറ്ററിലൂടെ റിലീസ് ചെയ്യുമെന്നാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നായകനായ യഷ് ആണ് പുതിയ റിലീസ് തിയതി പുറത്തുവിട്ടത്. പുതിയ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. മലയാളത്തില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത പൃഥ്വിരാജും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. 

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിന്റെ വില്ലന്‍ കഥാപാത്രമായ അധീരയുടെ വേഷത്തില്‍ എത്തിയത്. ശ്രീനിഥി ഷെട്ടിയാണ് നായിക. രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പലവട്ടം ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരുന്നു. 2020 ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇത് ഈ വര്‍ഷം ജൂലൈ 16ലേക്ക് മാറ്റി. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only