👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭർത്താവിന്‍റെകൂടെ ഗൾഫിൽ ജോലിചെയ്തിരുന്ന സുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും 2 വർഷത്തിനു ശേഷം പിടിയിൽ
(VISION NEWS 29 ഓഗസ്റ്റ് 2021)
പാലക്കാട്: പ്രായപൂർത്തിയാകാത്ത മകളെയും ഭർത്താവിനെയും

ഉപേക്ഷിച്ച് ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും രണ്ട് വർഷത്തിനു ശേഷം അറസ്റ്റ് ചെയ്‌തു. മടവൂര്‍ മന്‍സൂര്‍ മന്‍സിലില്‍ ഷംന (28), കാമുകനായ അടയമണ്‍ തൊളിക്കുഴി കൊച്ചുവിളവീട്ടില്‍ നിസാം (38) എന്നിവരെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റുചെയ്തത്.


രണ്ടുവര്‍ഷം മുമ്പാണ് ഇവർ നാടു വിട്ടത്. ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ഷംനയെ കാണാനില്ലെന്ന് 2019 മെയ് 12ന് പള്ളിക്കല്‍ സ്‌റ്റേഷനില്‍ പരാതി കിട്ടിയിരുന്നു. അന്വേഷണത്തില്‍ നിസാമുമായി ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ഷംനയുടെ ഭര്‍ത്താവിന്‍റെ കൂടെ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ആളാണ് നിസാം.

നിസാം ഷംനയെ പരിചയപ്പെടുകയും ഫോണിലൂടെ അടുപ്പത്തിലാകുകയുമായിരുന്നു. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ നിസാം 2019 മെയ് 12ന് ഷംനയെയും കൊണ്ട് ഒളിച്ചോടി. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് വീടെടുത്ത് ഒളിവില്‍ താമസിച്ചു വരികയായിരുന്നു.


വീട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരുവിധ ബന്ധവും ഇല്ലാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കോയമ്പത്തൂരിലെ താമസം മതിയാക്കി പാലക്കാട് ഒറ്റപ്പാലത്ത് പാലപ്പുറം എന്ന സ്ഥലത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ അടുത്തകാലത്ത് താമസിമാക്കിയതോടെയാണ് അറസ്റ്റിനു വഴി തുറന്നത്. ഇവരെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only