23 ഓഗസ്റ്റ് 2021

കാഞ്ചന 3 താരം അലക്‌സാന്റ്ര മരിച്ച നിലയില്‍
(VISION NEWS 23 ഓഗസ്റ്റ് 2021)
പനാജി: റഷ്യൻ നടി അലക്സാന്റ്ര ജാവി (23) മരിച്ച നിലയിൽ. രാഘവ ലോറൻസിന്റെ കാഞ്ചന 3 എന്ന ചിത്രത്തിൽ അലക്സാന്റ്ര വേഷമിട്ടിട്ടുണ്ട്.

ഗോവയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈയടുത്ത് നടിയുടെ പ്രണയബന്ധം തകർന്നുവെന്നും തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

റഷ്യൻ സ്വദേശിയായ അലക്സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയിൽ അവസരം തേടിയിരുന്നു. 2019 ൽ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരേ ലൈംഗികപീഡനപരാതിയും നൽകിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only