👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

15 ഓഗസ്റ്റ് 2021

ഹെയ്തി ഭൂചലനം; 304 മരണം
(VISION NEWS 15 ഓഗസ്റ്റ് 2021)
കരീബിയൻ ദ്വീപുരാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തിൽ 304 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ കൂടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. ഇന്നലെ വൈകിട്ടാണ് ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത്.

സമീപ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോർട്ട്. ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നു. കുടുങ്ങി കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only