22 ഓഗസ്റ്റ് 2021

രാജ്യത്ത് ഇന്നലെ 30,948 പേർക്ക് കൊവിഡ്, 403 മരണം
(VISION NEWS 22 ഓഗസ്റ്റ് 2021)
രാജ്യത്ത് ഇന്നലെ 30,948 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ രോ​ഗികളിൽ പകുതിയും കേരളത്തിലാണ് എന്നത് ആശങ്കയുളവാക്കുന്ന ഒന്നാണ്. രോ​ഗികളുടെ 55.27% പേരാണ് കേരളത്തിലുള്ളത്. രോ​ഗമുക്തി നിരക്ക് 97.57% ഉയർന്നത് ആശ്വാസകരമാണ്.

ആകെ രോ​ഗബാധിതരുടെ എണ്ണം 3,24,24,234 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 403 രോഗികൾ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 4,34,367 ആയി. രാജ്യത്ത് സജീവമായ കൊവിഡ് രോഗികൾ ഇപ്പോൾ 3.53 ലക്ഷമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only