👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 ഓഗസ്റ്റ് 2021

അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഓഗസ്റ്റ് 31 ന് മുന്‍പ് പൂർത്തിയാക്കും : ഇന്ത്യ
(VISION NEWS 25 ഓഗസ്റ്റ് 2021)
അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി ഇന്ത്യ. ഓഗസ്റ്റ് 31 ന് മുന്‍പ് അഫ്ഗാനിലുള്ള എല്ലാവരെയും ഒഴിപ്പിക്കാൻ ആണ് നീക്കം. അഫ്ഗാനില്‍ ഉള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടക്ക യാത്രക്ക് തയ്യാറാകാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട് . അതെ സമയം അഫ്ഗാനില്‍ ഇന്ത്യ നടത്തുന്ന രക്ഷാ പ്രപര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നത്. ഈ മാസം 31 ന് മുന്‍പ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ശ്രമം.അഫ്ഗാന്‍ രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ദേവി ശക്തി വഴി 626 പേരെ ഇന്ത്യയിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only