👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

09 ഓഗസ്റ്റ് 2021

കനത്ത മഴ : ഉത്തര്‍പ്രദേശില്‍ 350 ഗ്രാമങ്ങള്‍ വെള്ളത്തിനിടയില്‍
(VISION NEWS 09 ഓഗസ്റ്റ് 2021)
കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ 21 ജില്ലകളിലെ 357 ഗ്രാമങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലായി. ബുണ്ഡല്‍ഖണ്ഡ് മേഖലയിലെ ഹാമിര്‍പൂര്‍, ജലൂന്‍ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്.

പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് കിഴക്കന്‍ യു.പിയിലെ ഗോണ്ട ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പൂര്‍ണമായും ഒലിച്ചുപോയി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ കിഴക്കന്‍, പശ്ചിമ മേഖലകളില്‍ പലയിടത്തും ഗംഗ, യമുന നദികള്‍ അപകടമേഖലക്ക് മുകളിലാണ് ഒഴുകുന്നത്.

വെള്ളം കയറിയതിനെ തുടര്‍ന്ന് ഗ്രമാങ്ങള്‍ പലതും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ജൂണില്‍ കാലവര്‍ഷം തുടങ്ങിയതിന് ശേഷം 96 ശതമാനം മഴയാണ് യു.പിയില്‍ ഇതുവരെ പെയ്തത്. പകുതിയിലധികം ജില്ലകളിലും അസാധാരണമാം വിധം മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only