👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

രാജ്യത്ത് 38,667 പേര്‍ക്ക് കൂടി കൊവിഡ് ; 478 മരണം; പ്രതിവാര ടിപിആർ 2.05 ശതമാനം
(VISION NEWS 14 ഓഗസ്റ്റ് 2021)
രാജ്യത്ത് ഇന്നലെ 38,667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 478 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 35,743 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 3,87,673 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,13,38,088 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 53.61 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only