👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 ഓഗസ്റ്റ് 2021

ഓൺലൈൻ മദ്യത്തിന് മികച്ച പ്രതികരണം; ആദ്യ ദിനം ഓർഡർ ചെയ്തത് 400 പേർ
(VISION NEWS 18 ഓഗസ്റ്റ് 2021)
ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി റിപ്പോർട്ട്. പദ്ധതി പുറത്തിറക്കി ആദ്യ ദിനം തന്നെ 400 ഓളം പേരാണ് ഓൺലൈനായി മദ്യം ബുക്ക് ചെയ്തത്. കേരളത്തിലെ പുതിയ രീതി വിജയിച്ചെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ വിലയിരുത്തൽ.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിൽ നിന്നും മദ്യം ഓൺലൈനായി ബുക്ക് ചെയ്ത് വാങ്ങാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്. കോഴിക്കോട് 96,980 രൂപയ്‌ക്കും, കൊച്ചിയിൽ 67,800 രൂപയ്‌ക്കും, തിരുവനന്തപുരത്ത് 60,840 രൂപയ്‌ക്കും ഓൺലൈൻ വഴി ബുക്ക് ചെയ്ത് മദ്യം വിറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only