02 ഓഗസ്റ്റ് 2021

രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്ക് കൊവിഡ് ; 422 മരണം
(VISION NEWS 02 ഓഗസ്റ്റ് 2021)

 


രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 36,946പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 4,13,718 രോഗികളാണ്. പുതുതായി 40,134 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,958 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണം 4,24,773 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,958 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 3,08,57,467 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ രോഗബാധിതരില്‍ പകുതിയും കേരളത്തിലാണ്. ഇന്നലെ സംസ്ഥാനത്ത് 20,728 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ നിരക്ക് 12.14 ആണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,06,598 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ആകെ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം 47,22,23,639 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only