👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 ഓഗസ്റ്റ് 2021

ഭര്‍ത്താവിന് ആണ്‍കുഞ്ഞ് വേണം, 40 കാരിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചത് എട്ടുതവണ !!
(VISION NEWS 17 ഓഗസ്റ്റ് 2021)
ഭര്‍ത്താവിന്റെ മകന്‍ വേണമെന്ന ആഗ്രഹത്തിന് വഴങ്ങി എട്ടു തവണ തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചതായി 40കാരിയുടെ പരാതി. മഹാരാഷ്ട്രയിലാണ് സംഭവം. ചികിത്സയുടെ ഭാഗമായി 1500ലധികം തവണ തനിക്ക് സ്റ്റിറോയിഡ് കുത്തിവെച്ചതായും ഇവരുടെ പരാതിയില്‍ പറയുന്നു. മുംബൈയില്‍ വിഐപി ഏരിയയായ ദാദറിലാണ് 40കാരി താമസിക്കുന്നത്. തന്നെ നിര്‍ബന്ധിച്ച് എട്ടു തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി എന്ന് കാണിച്ച് 40കാരി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. യുവതിയുടെ അച്ഛന്‍ മുന്‍ ജഡ്ജിയാണ്. 2007ലായിരുന്നു വിവാഹം.

ഉന്നത വിദ്യാഭ്യാസവും സമൂഹത്തില്‍ വലിയ പേരുമുള്ള കുടുംബത്തിലേക്കാണ് 40കാരിയെ കല്യാണം കഴിപ്പിച്ച് കൊടുത്തത്. യുവതിയുടെ ഭര്‍ത്താവും അമ്മായിയമ്മയും അഭിഭാഷകരാണ് എന്നും പരാതിയില്‍ പറയുന്നു. കല്യാണം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞത് മുതല്‍ തന്നെ ഭര്‍ത്താവ് പീഡിപ്പിക്കാന്‍ തുടങ്ങിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഒരു ആണ്‍കുഞ്ഞിനെ വേണം എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കുടുംബത്തെയും കുടുംബ സ്വത്തുക്കളെയും സംരക്ഷിക്കാന്‍ ആണ്‍ സന്തതി വേണമെന്ന് പറഞ്ഞ് തന്നെ നിര്‍ബന്ധിച്ച് എട്ടു തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയതായി പരാതിയില്‍ പറയുന്നു.


2009ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 2011ല്‍ വീണ്ടും ഗര്‍ഭിണിയായിരിക്കേ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി. പെണാണ് എന്ന് തിരിച്ചറിഞ്ഞതോടെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചു. ഇതിന് പിന്നാലെ മുംബൈയില്‍ ചികിത്സ ആരംഭിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ബാങ്കോക്കിലും മറ്റും കൊണ്ടുപോയാണ് ചികിത്സിച്ചത്. ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഭ്രൂണം ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയുന്നതിന് ചികിത്സയും ശസ്ത്രക്രിയയും നടത്തിയതായും പരാതിയില്‍ പറയുന്നു. ഇതിന്റെ ഭാഗമായി 1500 തവണ തനിക്ക് സ്റ്റിറോയിഡ് കുത്തിവെച്ചതായും ഇവർ പരാതിയില്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only