20 ഓഗസ്റ്റ് 2021

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
(VISION NEWS 20 ഓഗസ്റ്റ് 2021)
കോഴിക്കോട് 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിലായി. ഇവരുടെ പക്കൽ നിന്ന് 40 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. പ്രതികളിൽ ഒരാൾക്ക് കരിപ്പൂർ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only