👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ഓഗസ്റ്റ് 2021

കേരളത്തിൽ കൊവിഡ് വന്നു പേയത് 44.4 % പേർക്ക്
(VISION NEWS 28 ഓഗസ്റ്റ് 2021)
ഒരു സമൂഹത്തിൽ എത്രശതമാനം പേരിൽ രോഗം വന്നു പോയി എന്നറിയാൻ സെറം സർവേ നടത്താറുണ്ട്. ഏറ്റവും അവസാനം ഐസിഎംആർ പുറത്തുവിട്ട സെറം സർവേ പ്രകാരം കേരളത്തിലെ 44.4 ശതമാനം പേർക്ക് മാത്രമാണ് രോഗം വന്നു പോയതെന്ന് മുഖ്യമന്ത്രി.

കൂടുതൽ പേരിൽ വൈറസ് എത്തുന്നത് തടയാൻ നമ്മുക്കായി. എന്നാൽ ഇതുവരെ രോഗം ബാധിക്കാത്തവർ കേരളത്തിൽ അൻപത് ശതമാനത്തിനും മുകളിലാണ് എന്നതാണ് മറ്റൊരു വശം.

 ദേശീയതലത്തിൽ 66.7 ശതമാനം പേർക്കാണ് രോഗം വന്നു പോയത്. രാജ്യത്തെ ആകെ കണക്കെടുത്താൽ ഇനി 33 ശതമാനം പേർക്കാണ് രോഗം വരാനുള്ളത്. മധ്യപ്രദേശിൽ 79 ശതമാനം പേർക്ക് രോഗം വന്നു പോയെന്നാണ് സെറം സർവേ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only