👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ഓഗസ്റ്റ് 2021

സംസ്ഥാനത്തിന് 4.53 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്
(VISION NEWS 28 ഓഗസ്റ്റ് 2021)
സംസ്ഥാനത്തിന് 4,53,220 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,100 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,62,120 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 98,570, എറണാകുളം 1,14,590, കോഴിക്കോട് 77,940 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 1,62,120 ഡോസ് കോവാക്‌സിനുമാണെത്തിയത്. ഇത് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തു വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only