26 ഓഗസ്റ്റ് 2021

രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്
(VISION NEWS 26 ഓഗസ്റ്റ് 2021)




രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്. ഇതില്‍ 31,445ഉം കേരളത്തിലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്. 607 പേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതില്‍ 215ഉം കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,159 പേര്‍ കൊവിഡ് മുക്തമായി.

ഇതുവരെ 3,25,58,530 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,17,88,440 പേര്‍ രോഗമുക്തി നേടി. 3,33,725 പേരാണ് നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ആകെ മരണം 4,36,365 ആയി. ഇതുവരെ 60,38,46,475 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 80,40,407 പേരാണ് ഇന്നലെ വാക്‌സിന്‍ എടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only