👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ഓഗസ്റ്റ് 2021

രാജ്യത്ത് ഇന്നലെ 46,759 പേര്‍ക്ക് കൊവിഡ് 19; 509 മരണം
(VISION NEWS 28 ഓഗസ്റ്റ് 2021)

രാജ്യത്ത് ഇന്നലെ 46,759 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 32,801ഉം കേരളത്തിലാണ്. 509 കൊവിഡ് മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതിൽ 170 കൊവിഡ് മരണങ്ങളാണ് കേരളത്തിലുള്ളത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,49,947 ആയി. ഇതില്‍ 3,18,52,802 പേര്‍ ഇതുവരെ രോഗമുക്തി നേടി. 31,374 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 3,59,775 പേര്‍ ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണം 4,37,370 ആയി. അതേസമയം റെക്കോർഡ് വാക്സിനേഷനാണ് ഇന്നലെ രേഖപ്പെടുത്തിയത് ഇന്നലെ മാത്രം 1,03,35,290 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.ഇതുവരെ 62,29,89,134 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only