19 ഓഗസ്റ്റ് 2021

50 കോടി പിന്നിട്ട് രാജ്യത്ത് കൊവിഡ് ടെസ്റ്റ്
(VISION NEWS 19 ഓഗസ്റ്റ് 2021)
രാജ്യത്ത് കൊറോണ ടെസ്റ്റുകൾ 50 കോടി പിന്നിട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. അവസാന 10 കോടി ടെസ്റ്റുകൾ 55 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ഓഗസ്റ്റ് മാസത്തിൽ ദിവസേന ശരാശരി 17 ലക്ഷം ടെസ്റ്റുകളാണ് നത്തുന്നത്. ടെസ്റ്റിങ്ങിനുളള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതു കൊണ്ടാണ് 50 കോടി ടെസ്റ്റുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ രാജ്യത്തിന് സാധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി.

ടെസ്റ്റുകൾ വർധിപ്പിക്കാൻ കഴിഞ്ഞതിലൂടെ രോഗബാധിതരെ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും മതിയായ ക്വാറന്റൈൻ ചെയ്യാനും സാധിച്ചതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only