23 ഓഗസ്റ്റ് 2021

തിരിച്ചടിച്ച് അഫ്ഗാൻ പ്രതിരോധ സേന; താലിബാൻ കമാൻഡർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു
(VISION NEWS 23 ഓഗസ്റ്റ് 2021)
കാബൂൾ: താലിബാനെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന. അന്ദറാബ് മേഖലയിൽ താലിബാനുമായി അഫ്ഗാൻ സേനയുടെ പോരാട്ടം തുടരുകയാണ്.

അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ് വിവരം. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. 

അതേസമയം താലിബാനോട് ചെറുത്ത് നിൽപ്പ് നടത്തുന്ന അഫ്ഗാൻ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.

ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം താലിബാൻ സേന പഞ്ച്ഷീർ പ്രവിശ്യ കൂടി വളഞ്ഞിരിക്കുകയാണ്. പാഞ്ച്ഷിര്‍ താലിബാന് ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്. പാഞ്ച്ഷിറില്‍ താലിബാനെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുന്നവരുടെ കൂട്ടത്തില്‍ അഷ്‌റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സലായുമുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only