15 ഓഗസ്റ്റ് 2021

54 കോടി പിന്നിട്ട് വാക്‌സിനേഷൻ
(VISION NEWS 15 ഓഗസ്റ്റ് 2021)




രാജ്യത്ത് കൊവിഡ് 19 വാക്‌സിനേഷൻ 54 കോടി പിന്നിട്ടെന്ന് കേന്ദ്രം. ഇന്ന് രാവിലെ വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 61,35,193 സെഷനുകളിലൂടെ ആകെ 54,38,46,290 ഡോസ് വാക്‌സിൻ നൽകിയെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,50,553 ഡോസ് വാക്‌സിനാണ് നൽകിയത്. ഉപയോഗിക്കാത്ത 3.03 കോടിയിലധികം (3,03,90,091) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only