20 ഓഗസ്റ്റ് 2021

രാജ്യത്ത് വാക്‌സിനേഷൻ 57 കോടി പിന്നിട്ടു
(VISION NEWS 20 ഓഗസ്റ്റ് 2021)




രാജ്യത്ത് കൊവിഡ് 19 വാക്‌സിനേഷൻ 57 കോടി പിന്നിട്ടെന്ന് കേന്ദ്രം. ഇന്ന് രാവിലെ വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 63,56,785 സെഷനുകളിലൂടെ ആകെ 57,22,81,488 ഡോസ് വാക്‌സിൻ നൽകിയെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,71,282 ഡോസ് വാക്‌സിനാണ് നൽകിയത്. രാജ്യത്ത് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുത് 3,63,605 പേർ ആണ്. രോഗമുക്തി നിരക്ക് 97.54% ആണ്, 2020 മാർച്ചിന് ശേഷം ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണ് ഇതെന്നും കേന്ദ്രം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only