28 ഓഗസ്റ്റ് 2021

ഗ്യാസ് സിലണ്ടറിന് തീ കൊടുത്ത ശേഷം 57 കാരന്‍ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു
(VISION NEWS 28 ഓഗസ്റ്റ് 2021)

പൂട്ടി കിടന്ന വീടിനുള്ളില്‍ ഗ്യാസ് സിലണ്ടറിന് തീ കൊടുത്ത ശേഷം 57 കാരന്‍ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു. ചിറയിന്‍കീഴ് പെരുങ്ങുഴി സ്വദേശി രാജേന്ദ്രന്‍ ആണ് ആത്മഹത്യ ചെയ്തത്. വര്‍ക്കല കണ്ണമ്പ ബിന്ദു വിശ്വനാഥന്റെ പൂട്ടി കിടന്ന വീട്ടില്‍ ആണ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തത്. ബിന്ദുവിന്റെ ബന്ധു ആണ് രാജേന്ദ്രന്‍ എന്നും ഈ വീട്ടില്‍ സ്ഥിരം ഇയാള്‍ വരാറുണ്ട് എന്നും അയല്‍വാസികള്‍ പറയുന്നു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. രാജേന്ദ്രനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബിന്ദു മക്കളുടെ വിവാഹശേഷം തനിച്ചാണ് ഈ വീട്ടില്‍ താമസിച്ചു വന്നത്. സംഭവസമയം, ഇവര്‍ ചാത്തനൂര്‍ ഉള്ള ബന്ധു വീട്ടില്‍ ആയിരുന്നു. മരണപ്പെട്ട രാജേന്ദ്രന്‍ ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ ഓട്ടോ ഡ്രൈവര്‍ ആണെന്നും ഭാര്യയും മൂന്ന് മക്കളും ഉണ്ടെന്നും ആണ് ലഭിക്കുന്ന വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only