04 ഓഗസ്റ്റ് 2021

60 വയസ് കഴിഞ്ഞവരുടെ വാക്സിനേഷൻ അടിയന്തരമായി പൂർത്തിയാക്കും; രോ​ഗപ്രതിരോധ നടപടികൾ വിജയകരമെന്ന് മന്ത്രി വീണ ജോർജ്
(VISION NEWS 04 ഓഗസ്റ്റ് 2021)
സംസ്ഥാനത്ത് നിലവിൽ ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവരുടെ എണ്ണം കുറവാണെന്ന് ആരോ​ഗ്യമന്ത്രി നിയമസഭയിൽ. 60 വയസ് കഴിഞ്ഞവരുടെ വാക്സിനേഷൻ അടിയന്തരമായി പൂർത്തിയാക്കും. സംസ്ഥാനത്തെ രോ​ഗപ്രതിരോധ നടപടികൾ വിജയകരമെന്ന് മന്ത്രി വീണ ജോർജ് സഭയിൽ പറഞ്ഞു. കഴിയുന്നത്ര പേർക്ക് വാക്സിൽ നൽകാനുള്ള നടപടി സ്വീകരിക്കും. ഇതിനായി കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെടും.

ലോക്ഡൗണിൽ വൻ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മുതൽ ഞായറാഴ്ച മാത്രമായിരിക്കും ലോക്ഡൗൺ. ബാക്കി ദിവസങ്ങളിൽ കടകൾ രാത്രി 9 മണി വരെ തുറക്കുകയും ചെയ്യാം. സ്വാന്ത്ര്യദിനത്തിലും തിരുവോണത്തിനും ലോൿൗൺ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only