👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

75ാം സ്വാതന്ത്ര ദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി; ചെങ്കോട്ടയിൽ കനത്തസുരക്ഷ
(VISION NEWS 14 ഓഗസ്റ്റ് 2021)
75-ാം സ്വാതന്ത്രദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം. രാജ്യതലസ്ഥാനവും തന്ത്രപ്രധാനമേഖലളും രാജ്യാതിർത്തികളും പ്രധാന നഗരങ്ങളും അതീവ സുരക്ഷാവലയത്തിലാണ്. ഭീകരാക്രമണഭീഷണി മുൻനിർത്തി പ്രധാനമന്ത്രി പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് രാഷ്ട്രപതി രാജ്യത്തെ അഭിസമ്പോദന ചെയ്യും. ചെങ്കോട്ട പരിസരത്തേക്കുള്ള റോഡുകൾ അടച്ചു. ഡൽഹി നഗരത്തിലെ റോഡുകളിലെ പ്രവേശനവും പരിമിതപ്പെടുത്തി. മെട്രോ സ്റ്റേഷനുകളും മാർക്കറ്റുകളും തന്ത്രപ്രധാന കെട്ടിടങ്ങളും സേനയുടെ നിരീക്ഷണത്തിലാണ്.

ജമ്മുകാശ്മീർ, പഞ്ചാബ് , രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് കുടുതൽ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only