👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ഓഗസ്റ്റ് 2021

രാജ്യത്തിൻ്റെ 75–ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി
(VISION NEWS 15 ഓഗസ്റ്റ് 2021)
രാജ്യത്തിൻ്റെ 75–ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതു ഊർജ്ജം നൽകുന്ന വർഷമാകട്ടെ ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളികളെ പേരെടുത്ത് പരാമർശിച്ച പ്രധാനമന്ത്രി, ജവഹർലാൽ നെഹ്‌റുവിനേയും സർദാർ വല്ലഭഭായി പട്ടേലിനേയും സ്മരിച്ചു. എല്ലാ സ്വാതന്ത്ര്യ സമര പോരാളികളേയും രാജ്യം സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരേയും പ്രധാനമന്ത്രി ആദരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഭാരതത്തിലാണ്. വിഭജന ഭീതി ഇപ്പോഴും നമ്മെ വേട്ടയാടുന്നുണ്ട്. അന്ന് ജീവൻ സ്മരിച്ചവരേയും അദ്ദേഹം ആദരിച്ചു. ടോക്യോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരങ്ങളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only