👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

31 ഓഗസ്റ്റ് 2021

ബംഗളൂരുവില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ 7 പേർ മരിച്ചു
(VISION NEWS 31 ഓഗസ്റ്റ് 2021)

ബംഗളൂരുവിൽ കാർ നടപ്പാതയിൽ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഏഴുമരണം. ഡിഎംകെ നേതാവും ഹൊസൂർ എം.എൽ.എയുമായ വൈ.പ്രകാശിന്റെ മകൻ കരുണസാഗർ, ഭാര്യ ഡോ.ബിന്ദു എന്നിവർ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. കോറമംഗലയിൽ ഇന്നു പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു നടപ്പാതയിൽ പാഞ്ഞു കയറുകയും വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിയുകയുമായിരുന്നു. യാത്ര സമയത്ത് ആരുംതന്നെ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും എയർ ബാഗുകൾ പ്രവർത്തിച്ചില്ലെന്നും പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only