👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഓഗസ്റ്റ് 2021

കടലയുടെ 8 ആരോഗ്യ ഗുണങ്ങൾ: അയൺ മുതൽ പ്രോട്ടീൻ വരെ
(VISION NEWS 04 ഓഗസ്റ്റ് 2021)

ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ. അവയിൽ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയിൽ അടങ്ങിയിട്ടുണ്ട്.

അവയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • ഇരുമ്പിന്റെ സമ്പന്നമായ സ്രോതസായതിനാൽ കടലയ്ക്ക് വിളർച്ച തടയാനും ഊർജ നില വർധിപ്പിക്കാനും കഴിയും. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും വളരുന്ന കുട്ടികൾക്കും ഇതേറെ നല്ലതാണ്.

  • സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കാനുള്ള നല്ലൊരുപാധിയാണ് കറുത്ത കടല.

  • ഇതിൽ നാരുകൾ അടങ്ങിയിട്ടുളളതിനാൽ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബർ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

  • കടലയിൽ ഉയർന്ന ഫൈബർ, ആന്റിഓക്സിഡന്റ്, ഫൈബർ, വൈറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ദിവസവും 3/4 കപ്പ് വെളള കടല കഴിക്കുന്നത് എൽ.ഡി.എൽ. കൊളസ്ട്രോളും മൊത്തത്തിലുളള കൊളസ്ട്രോൾ ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിക്കുന്നു.  • മുഖം വൃത്തിയാക്കാൻ കറുത്ത കടല ഉപയോഗിക്കാം. കടല പേസ്റ്റ് മഞ്ഞളിൽ കലർത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് സൂക്ഷിച്ചശേഷം തണുത്ത വെളളത്തിൽ മുഖം കഴുകുക. വാർധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകൾ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു.


  • കടലയിലെ കാർബോഹൈഡ്രേറ്റുകൾ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.


  • ചർമ്മത്തിനും ഏറെ നല്ലതാണ് കറുത്ത കടല. ചർമ്മത്തിലെ ചുളിവുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പോരാടുന്നു.


  • കറുത്ത കടല പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ മുടി കൊഴിച്ചിൽ തടയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only