19 ഓഗസ്റ്റ് 2021

ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം കൊവിഡ് ബാധിച്ചത് 87,000 പേര്‍ക്ക്
(VISION NEWS 19 ഓഗസ്റ്റ് 2021)
ഇന്ത്യയിൽ രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം 87,000 ത്തോളം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതിൽ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തിൽ കേസുകൾ ഉയർന്ന നിലയിൽ തന്നെ നിൽക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.

100 ശതമാനം വാക്സിനേഷൻ നടന്ന വയനാട്ടിലടക്കം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. അയൽ സംസ്ഥാനങ്ങളായ കർണാടകയിലേയും തമിഴ്നാട്ടിലേയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only