👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

വാക്‌സിനേഷനിൽ റെക്കോർഡിട്ട് ഇന്ത്യ; ഇന്നലെ 88 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകി
(VISION NEWS 17 ഓഗസ്റ്റ് 2021)




പ്രതിദിന കൊറോണ വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ഇന്നലെ 88.13 ലക്ഷം പേർക്കാണ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയത്. ഒറ്റദിവസം കൊണ്ട് 88 ലക്ഷത്തിലധികം ആളുകൾക്ക് കുത്തിവെപ്പ് നടത്തിയത് ചരിത്രനേട്ടമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ പറഞ്ഞു.

55.47 കോടി വാക്‌സിൻ ഡോസുകളാണ് കേന്ദ്ര സർക്കാർ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. നിലവിൽ 2.25 കോടി കൊറോണ വാക്‌സിനുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സംഭരിച്ചുവെച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only