👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

11 ഓഗസ്റ്റ് 2021

സംസ്ഥാനത്തിന് 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
(VISION NEWS 11 ഓഗസ്റ്റ് 2021)
സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീൽഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളിൽ രാത്രിയോടെയാണ് വാക്‌സിൻ എത്തുക. ഇതോടെ സംസ്ഥാനത്തിനാകെ 1,94,56,490 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതിൽ 13.42 ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനം വാങ്ങിയതാണ്.

സംസ്ഥാനത്ത് വാക്‌സിൻ എത്തിയതോടെ വാക്‌സിനേഷൻ യജ്ഞം ശക്തിപ്പെടുത്തി വരുന്നു. 60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് നൽകിയിട്ടുണ്ട്. ഇതുൾപ്പെടെ ഇന്ന് ആകെ 2,37,528 പേർക്കാണ് വാക്‌സിൻ നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only