20 ഓഗസ്റ്റ് 2021

മണിക്കൂറില്‍ 94,000 കിലോമീറ്റര്‍ വേഗത, 4500 അടി വ്യാസമുള്ള ഉല്‍ക്ക നാളെ ഭൂമിയുടെ അരികിലൂടെ കടന്നുപോകും !
(VISION NEWS 20 ഓഗസ്റ്റ് 2021)
ഭൂമിയെ ലക്ഷ്യമാക്കി വരുന്ന കൂറ്റന്‍ ഉല്‍ക്കയെ ആശങ്കയോടെ നിരീക്ഷിച്ച് ബഹിരാകാശ ഗവേഷകര്‍. 4500 അടി വ്യാസമുള്ള ഉല്‍ക്ക നാളെ ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്ന് അമേരിക്കയിലെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ അറിയിച്ചു. ഇതിനെ അപകടസാധ്യതയുള്ള ഉല്‍ക്കകളുടെ പട്ടികയിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ഒന്‍പത് മടങ്ങ് ദൂരത്തിലൂടെയാണ് ഉല്‍ക്ക കടന്നുപോകുക. മണിക്കൂറില്‍ 94000 കിലോമീറ്ററാണ് ഉല്‍ക്കയുടെ വേഗത. 1.4 കിലോമീറ്റര്‍ വീതിയുള്ള ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോകുന്നത് ടെലിസ്‌കോപ്പിലൂടെ നിരീക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബഹിരാകാശ ഗവേഷകര്‍. 2063ല്‍ വീണ്ടും ഇത് ഭൂമിയുടെ അരികിലൂടെ കടന്നുപോകും. ഉല്‍ക്കയുടെ ഭ്രമണപഥം നിരീക്ഷിക്കുന്നുണ്ട്. ഇത്തവണ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only