👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഓഗസ്റ്റ് 2021

സാംസങ്ങ് ഗാലക്സി A22 5G പുറത്തിറങ്ങി ; മികച്ച ഫീച്ചറുകളുള്ള ബജറ്റ് ഫോണ്‍
(VISION NEWS 08 ഓഗസ്റ്റ് 2021)
സാംസങ്ങ് തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ മോഡൽ ഗാലക്സി A 22 5G ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. സാംസങ്ങ് ഗാലക്സി A22 5G 20,000 രൂപയ്ക്ക് താഴെ വില വരുന്ന സാംസങ്ങ് 5G സ്മാർട്ട്ഫോൺ ശ്രേണിയിലെ പുതിയ അംഗം ആവുകയാണ്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും, ഓൺലൈൻ ഷോപ്പിങ്ങ് വെബ്സൈറ്ററുകളിലും സാംസങ്ങ് ഗാലക്സി A22 5G ഇപ്പോൾ ലഭ്യമാണ്.

സാംസങ്ങ് ഗാലക്സി A22 5Gയ്ക്ക് 6.6 ഇഞ്ചിന്റെ FHD+ Infinity-V ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. MediaTek Dimensity 700 പ്രോസസ്സറുകളാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 6 ജിബി റാം - 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8 ജിബി റാം - 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റുകളില്‍ സാംസങ്ങ് ഗാലക്സി A22 5G ലഭ്യമാണ്.

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ ആന്‍ഡ്രോയിഡ് 11 ആണ് ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 48 മെഗാപിക്സല്‍ + 5 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളും, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും സാംസങ്ങ് ഗാലക്സി A22 5Gല്‍ ഒരുക്കിയിട്ടുണ്ട്. 

ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങിയിരിക്കുന്നത് 5000mAh ബാറ്ററി ലൈഫുമായി ആണ്. ഉപഭോക്താക്കള്‍ക്ക് 15W ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സപ്പോര്‍ട്ടും ലഭിക്കും. 6 ജിബി റാം - 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും, 8 ജിബി റാം - 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയുമാണ് വില വരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only