👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഓഗസ്റ്റ് 2021

മരിച്ചവരുടെ ആധാര്‍ ഇനി റദ്ദാക്കാം
(VISION NEWS 05 ഓഗസ്റ്റ് 2021)




മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദ​ഗതി വരുത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മരണ രജിസ്ട്രേഷനില്‍ ആധാര്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ലോക്സഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ സംവിധാനങ്ങളില്ല. അതിനാല്‍ മരിച്ചവരുടെ കാര്‍ഡുകള്‍ ദുരുപയോ​ഗം ചെയ്യുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രം നിയമ ഭേദ​ഗതിക്ക് ഒരുങ്ങുന്നത്.

ഒരാള്‍ മരിച്ച ശേഷം ബന്ധുക്കള്‍ക്ക് ആ വിവരം ആധാര്‍ അതോറിറ്റിയെ അറിയിക്കാനും സംവിധാനമില്ല. 1969ലെ ജനന- മരണ രജിസ്ട്രേഷന്‍ നിയമത്തിലാണ് ഭേദ​ഗതിക്കു ശ്രമിക്കുന്നത്. ഇതിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ആധാര്‍ അതോറിറ്റിയോട് നിര്‍ദേശങ്ങള്‍ തേടിയെന്ന് അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഷര്‍ അറിയിച്ചു.

ഭേദ​ഗതിക്കു ശേഷം മരണ രജിസ്ട്രേഷനില്‍ ആധാര്‍ നമ്പറും ഉള്‍പ്പെടുത്തും. രജിസ്ട്രാര്‍ ഈ വിവരം ആധാര്‍ അതോറിറ്റിക്കു കൈമാറുകയും കാര്‍ഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ ജനന- മരണ രജിസ്ട്രേഷനുകള്‍ ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോ​ഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഇതിലും ഏകീകരണം വേണ്ടിവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only