01 ഓഗസ്റ്റ് 2021

പിൻമാറ്റം ഉടൻ വേണം; ചൈനയോട് ഇന്ത്യ
(VISION NEWS 01 ഓഗസ്റ്റ് 2021)

 


ഗോഗ്ര ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്നുള്ള ചൈനയുടെ പൂർണ്ണ പിൻമാറ്റം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ദെപ്സാങിൽ പൂർണ്ണപട്രോളിംഗ് അവകാശം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മോള്‍ഡയില്‍ ഇന്നലെയാണ് കമാൻഡർ തല ചര്‍ച്ച നടന്നത്. നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only